പടക്ക കടയ്ക്ക് തീപിടിച്ച് അഞ്ചു പേര്‍ മരിച്ചു

Advertisement

തമിഴ്നാട് കൃഷ്ണഗിരി ജില്ലയില്‍ പടക്ക കടയ്ക്ക് തീപിടിച്ച് അഞ്ചു പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്കു പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പഴയപേട്ട മുരുകന്‍ ക്ഷേത്രത്തിനു സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. പടക്കക്കടയ്ക്കു സമീപമുള്ള വീടുകള്‍ക്കും കടകള്‍ക്കും കേടുപാടു സംഭവിച്ചു.

Advertisement