പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ കീഴാനിക്കൽ സുരേന്ദ്രന്‍റെ മൃതദേഹം കിട്ടി

വയനാട്. മീനങ്ങാടി കുണ്ടുവയലില്‍ പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ 59കാരന്‍റെ മൃതദേഹം കണ്ടെത്തി. കല്‍പ്പറ്റ തുര്‍ക്കി ജീവന്‍രക്ഷാ സമിതി പ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലില്‍ രണ്ട് കിലോമീറ്റര്‍ അകലെനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മീനങ്ങാടി മുരണി കുണ്ടുവയലിൽ കീഴാനിക്കൽ സുരേന്ദ്രനാണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് വീട്ടുപറമ്പിലൂടെ ഒഴുകുന്ന പുഴയുടെ സമീപത്ത് പുല്ലരിയാന്‍ പോയ സുരേന്ദ്രനെ കാണാതായത്. പുഴയിലേക്ക് വലിച്ചിഴച്ച പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് ചീങ്കണ്ണിയുടെ ആക്രമണമുണ്ടായിട്ടുണ്ടോ എന്ന് സംശയമുയര്‍ന്നിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ഒരു പരിക്കും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

Advertisement