സീബ്രാലൈൻ മറികടക്കുന്നതിനിടെ യുവതിയെ ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ചു

കണ്ണൂർ. തളിപ്പറമ്പിൽ സീബ്രാലൈൻ മറികടക്കുന്നതിനിടെ യുവതിയെ ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ചു. നരിക്കോട് സ്വദേശിനി പി വി അനന്യക്ക് അപകടത്തിൽ പരിക്കേറ്റു.

ഇന്ന് രാവിലെ പത്തരയോടെ തളിപ്പറമ്പിൽ ബസ് ഇറങ്ങിയ നരിക്കോട് സ്വദേശിനി അനന്യ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവേയാണ് അപകടം. അമിത വേഗതയിൽ എത്തിയ ഇരുചക്രവാഹനം അനന്യയെ ഇടിച്ചുതെറിപ്പിച്ചു.

ദൂരേക്ക് തെറിച്ചുവീണ യുവതി അബോധാവസ്ഥയിലായി. ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സയ്ക്കുശേഷം കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

Advertisement