വാക്ക് തർക്കത്തെ തുടർന്ന് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

കൊല്ലം: ചീത്ത വിളിച്ചത് ചോദ്യം ചെയ്യാൻ ശ്രമിച്ചതിനെ തുർന്നുണ്ടായ വാക്ക് തർക്കത്തിൽ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പോലീസ് പിടിയിലായി. മുണ്ടക്കൽ, പുതുവൽ പുരയിടം, ജോണി നിവാസിൽ മനു(36) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ മുണ്ടക്കൽ വെടിക്കുന്നിൽ എത്തിയ മുണ്ടക്കൽ, പുതുവൽ പുരയിടം, നേതാജി നഗർ 73-ൽ സുശീലനെ പ്രതിയായ മനു ചീത്ത വിളിച്ചിരുന്നു. ഇത് ചോദ്യം ചെയ്യാൻ ശ്രമിച്ച സുശീലനെ പ്രതി മരക്കഷ്ണം ഉപയോഗിച്ച് മർദ്ദിച്ച് അവശനാക്കുകയും തുടർന്ന് ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. മർദ്ദനത്തിൽ സുശിലന് സാരമായി പരിക്കേൽക്കുകയും, തലയോട്ടിക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്യ്തു. ഇയാളെ കൊല്ലം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കൊല്ലം ഈസ്റ്റ് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. കൊല്ലം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ അനിൽകുമാറിൻറെ നേതൃത്വത്തിൽ എസ്.ഐ മാരായ രഞ്ജു, വിഷ്ണു, സി.പി.ഓ മാരായ അനു, മനോജ്, ആദർശ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement