കാഷ്യൂ കോർപ്പറേഷൻ പത്ത് കോടി, രൂപയുടെ കശുവണ്ടിപ്പരിപ്പ് വിറ്റഴിക്കും

Advertisement

കൊല്ലം: ഓണക്കാലത്ത് കാഷ്യൂ കോർപ്പറേഷൻ്റെ  ഫാക്ടറി ഔട്ട്ലെറ്റുകൾ, ഫ്രാഞ്ചൈസികൾ എന്നിവ വഴി 10 കോടി രൂപയുടെ കശുവണ്ടി പരിപ്പ് ആഭ്യന്തര വിപണിയിൽ വിൽപ്പന നടത്താൻ ലക്ഷ്യം വെച്ചു കൊണ്ടുള്ള നടപടികൾക്ക് തുടക്കമായി.

കാഷ്യൂ കോർപ്പറേഷൻ്റെ പാരിപ്പള്ളി ഫാക്ടറിയിൽ പുതിയതായി  ആരംഭിച്ച സെയിൽസ് ഔട്ട്ലെറ്റിൻ്റെ ഉദ്ഘാടനം ചെയർമാൻ എസ് ജയമോഹൻ നിർവഹിച്ചു. ഫാക്ടറിയോട് ചേർന്ന് പുതിയതായി നിർമ്മിച്ച കെട്ടിടത്തിൽ പ്രത്യേകം രൂപകൽപ്പന ചെയ്തു സജ്ജമാക്കിയിട്ടുള്ള വിൽപ്പന കേന്ദ്രത്തിലൂടെയാണ് കശുവണ്ടി പരിപ്പ് വിൽപ്പന നടത്തുന്നത്. 

ഓണം പ്രമാണിച്ച് ആഭ്യന്തര വിപണിയിൽ നിന്നും കാഷ്യൂ കോർപ്പറേഷൻ്റെ കശുവണ്ടി പരിപ്പ് വാങ്ങുന്നവർക്ക് 30% ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആനുകൂല്യം കാഷ്യൂ കോർപ്പറേഷൻ്റെ ഔട്ട്ലെറ്റുകൾ. ഫ്രാഞ്ചൈസികൾ, സഞ്ചരിക്കുന്ന വിപണന വാഹനം എന്നിവയിലൂടെ  പൊതുജനങ്ങൾക്ക് ലഭ്യമാകും. 

യോഗത്തിൽ എം ഡി ഡോ. രാജേഷ് രാമകൃഷ്ണൻ , ഭരണസമിതി അംഗങ്ങളായ  ജി ബാബു, അഡ്വ. ശൂരനാട് എസ് ശ്രീകുമാർ , ബി.സുജിന്ദ്രൻ , സജി.ഡി ആനന്ദ്, മെറ്റീരിയൽസ് മാനേജർ സുനിൽ ജോൺ , പേഴ്സണൽ മാനേജർ എസ്സ്.അജിത്ത് ഫിനാൻസ് മാനേജർ രാജ ശങ്കരപിള്ള, ഫാക്ടറി മാനേജർ , ജീവനക്കാർ, തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവരും സംബന്ധിച്ചു.

Advertisement