കശുവണ്ടി തൊഴിലാളികള്‍ക്ക് കൂലി വര്‍ധന

Advertisement

കൊല്ലം: ഐആര്‍സി യോഗത്തിലെ തീരുമാനപ്രകാരം കശുവണ്ടി തൊഴിലാളികളുടെ മിനിമം കൂലി 23 ശതമാനം വര്‍ധിപ്പിച്ച് സര്‍ക്കാര്‍. ചുരുങ്ങിയ കാലയളവിലാണ് തീരുമാനം. വര്‍ധിപ്പിച്ച മിനിമം കൂലി ചുവടെ:
പീസ് റേറ്റ്കാര്‍ക്ക് ഷെല്ലിങ് വിഭാഗത്തില്‍ പുറന്തോട് കളഞ്ഞെടുത്ത ഒരു കിലോ മുഴുവന്‍ പരിപ്പിന് 54.79 രൂപയും പീലിങ് വിഭാഗത്തില്‍ പുറംതോട് കളഞ്ഞ് പരിപ്പ് തൊലി നീക്കി എടുക്കുന്നതിന് ഒരു കിലോ മുഴുവന്‍ പരിപ്പിന് 69.71 രൂപയും പീലിംഗ് (തല്ലുപൊടി) വിഭാഗത്തില്‍ തൊലി നീക്കി വേര്‍തിരിച്ചെടുത്ത ഒരു കിലോ പരിപ്പിന് 47.90 രൂപയും മെക്കനൈസ്ഡ് പീലിംഗ് ഒരു കിലോഗ്രാമിന് 16.82 രൂപയുമാണ് വര്‍ധന.
ദിവസശമ്പളക്കാര്‍ക്ക് ഗ്രേഡര്‍ വിഭാഗത്തില്‍ 422.55 രൂപയും ടിന്‍ ഫില്ലര്‍, മൈക്കാട്, ലാപ് ചെക്കര്‍ വിഭാഗത്തില്‍ 430.85/ രൂപയും മൈക്കാട് (ജനറല്‍)/കണ്‍വെയര്‍ ബെല്‍റ്റ്/ഹൗസ് കീപ്പിങ്, സ്റ്റെന്‍സിലര്‍, സോക്കിങ്ങ് ആന്‍ഡ് സൈസിങ്ങ് വര്‍ക്കര്‍, ഓയില്‍ എക്സ്പെല്ലര്‍ വിഭാഗത്തില്‍ 455.76 രൂപയും ഹെഡ് ലോഡ് വര്‍ക്കര്‍, ഫയര്‍മാന്‍ വിഭാഗത്തില്‍ 497.27 രൂപയും കാര്‍പെന്റെര്‍, ബ്ലാക്ക് സ്മിത്ത്, മെക്കാനിക്ക് വിഭാഗത്തില്‍ 538.78 രൂപയുമാണ് വര്‍ധന എന്ന് കാഷ്യൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്.ജയമോഹന്‍ അറിയിച്ചു.