ഉത്തര്‍പ്രദേശിലെ മഥുരയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

Advertisement

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മഥുരയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം.

യമുന എക്സ്പ്രസ്വേയില്‍ കാറും ബസും കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് ഡിവൈഡറില്‍ ഇടിച്ചശേഷം മാരുതി സ്വിഫ്റ്റ് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ആഗ്രയില്‍ നിന്നും നോയിഡയിലേക്ക് പോവുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങള്‍ക്കും തീപിടിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ രക്ഷപ്പെട്ടുവെങ്കിലും കാറിലുണ്ടായിരുന്ന അഞ്ച് പേരും വാഹനത്തിലിരുന്ന് തന്നെ മരണപ്പെട്ടു. അഗ്‌നിശമന സേനയെത്തിയാണ് ഇവരെ പുറത്തെടുത്തത്. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Advertisement