കാഷ്യൂ കോര്‍പ്പറേഷന്‍ ഫാക്ടറികള്‍ മാര്‍ച്ച് 11 മുതല്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കും

കൊല്ലം: സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ഫാക്ടറികള്‍ മാര്‍ച്ച് 11 മുതല്‍ തുറന്ന് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ചെയര്‍മാന്‍ എസ്. ജയമോഹന്‍ അറിയിച്ചു. തൂത്തുക്കുടി പോര്‍ട്ടില്‍ നിന്നും ടാന്‍സാനിയ ഒറിജിന്‍ തോട്ടണ്ടി 8, 9 തീയതികളിലായി ഫാക്ടറികളില്‍ എത്തിച്ചേരും. തുടര്‍ന്ന് ഘാന, ഐവറികോസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുമുള്ള 12000 മെട്രിക്ക് ടണ്‍ തോട്ടണ്ടി കൂടി എത്തുന്നതോടെ ഈ വര്‍ഷം തുടര്‍ച്ചയായി ജോലി നല്‍കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.
നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഓഫ് സീസണ്‍ ആയതിനാല്‍ ലോകത്ത് എവിടെ നിന്നും തോട്ടണ്ടി ലഭ്യമാക്കുന്നതിന് കഴിയാത്ത സാഹചര്യമാണുള്ളത്. കൂലി വര്‍ദ്ധനവ് കൂടി പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ എല്ലാ തൊഴിലാളികളും കൃത്യമായി ജോലിക്ക് ഹാജരാകണമെന്ന് ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.

Advertisement