വീണ്ടും പനി മരണം: തൃശ്ശൂരിൽ ഡെങ്കിപ്പനി ബാധിച്ച് സ്ത്രീ മരിച്ചു

തൃശൂർ:സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ ദേശമംഗലം സ്വദേശി അമ്മാളുക്കുട്ടിയാണ്(53) മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഡെങ്കി ഹൃദയത്തെ ബാധിച്ചെന്നാണ് മെഡിക്കൽ കോളജ് അധികൃതർ പറയുന്നത്. ആറാം തീയതിയാണ് ഇവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Advertisement