സംസ്ഥാനത്താകെ കനത്ത മഴ; എറണാകുളത്ത് റെഡ് അലർട്ട്, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ മഴ തീവ്രമാകുന്നു. എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ്.

ഇന്നലെ രാത്രി മുതൽ സംസ്ഥാനത്ത് ഉടനീളം വ്യപകമായി മഴ പെയ്യുന്നുണ്ട്. മലയോര മേഖലയിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. ബംഗാൾ ഉൾക്കടലിനു പുറമേ ആൻഡമാൻ കടലിനു മുകളിലും ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്തു വ്യാഴാഴ്ച വരെ ശക്തവും അതിശക്തവുമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. തെക്കൻ മഹാരാഷ്ട്ര മുതൽ കേരളതീരം വരെ തീരദേശ ന്യൂനമർദപാത്തി നിലനിൽക്കുന്നതും കാലവർഷപാത്തി സാധാരണ സ്ഥാനത്തുനിന്ന് തെക്കുഭാഗത്തേക്കു മാറിയതും മഴയ്ക്ക് അനുകൂല അന്തരീക്ഷമാണ്.

Advertisement