മതങ്ങള്‍ നല്‍കുന്ന കരുണയുടെ സന്ദേശം ഉൾക്കൊണ്ട് മുന്നോട്ടു പോകണമെന്ന് ദലൈലാമ

കൊച്ചി.എല്ലാ ‘മതങ്ങളും കരുണയുടെ സന്ദേശം നൽകുന്നവയാണെന്നും അത് ഉൾക്കൊണ്ട് മുന്നോട്ടു പോകണമെന്നും ദലൈലാമ.കൊച്ചിയിൽ വിവിധ ‘മത സാമുദായിക നേതാക്കളുടെ കൂട്ടായ്മയായ കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോർപ്പറേഷൻ ഉദ്ഘാടന ചടങ്ങിലേക്ക് ദലൈലാമ തൻ്റെ സന്ദേശം എഴുതി നൽകുകയായിരുന്നു. തിബറ്റൻ മുൻ ഡെപ്യൂട്ടി സ്പീക്കർ യെഷി പുന്ത് ഷോ ദലൈലാമയുടെ പ്രതിനിധിയായി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

മതത്തിൻ്റെ പേരിൽ മനുഷ്യനെ വെട്ടിമുറിയ്ക്കുന്ന കാലത്ത് പരസ്പരം പോരടിക്കലല്ല മറിച്ച് സഹായിക്കലാണ് പ്രധാനമെന്ന സന്ദേശം ഉയർത്തി പിടിക്കാനായാണ് കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോർപ്പറേഷൻ എന്ന സംഘടന രൂപം കൊണ്ടത്. തിബറ്റൻ ആത്മീയ നേതാവ് ദലൈലാമയെയായിരുന്നു പരിപാടിയുടെ ഉദ്ഘാടകനായി ക്ഷണിച്ചിരുന്നത്. അനാരോഗ്യം മൂലം തൻ്റെ സന്ദേശം ദലൈലാമ പ്രതിനിധിയായ തിബറ്റൻ മുൻ ഡെപ്യൂട്ടി സ്പീക്കർ യെ ഷി പുന്ത് ഷോയുടെ പക്കൽ കൊടുത്തയക്കുകയായിരുന്നു.

മനുഷ്യത്വം മുഖമുദ്രയാക്കി സംഘടന പ്രവർത്തിക്കുമെന്ന് സി സിസി ചെയർമാൻ ഗൾഫാർ മുഹമ്മദാലി വ്യക്തമാക്കി

രാജ്യത്തിൻ്റെ ഭരണഘടന അനുശാസിക്കുന്ന ബഹുസ്വരത മുൻനിർത്തി പോരാടുമെന്ന് ഉദ്ഘാടന ചടങ്ങിനെത്തിയ വിവിധ മതസാമുദായിക നേതാക്കളും പ്രതിജ്ഞയെടുത്തു.

Advertisement