ഇലന്തൂർ മാർക്കറ്റ് റോഡിന് സമീപം ആറുപേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

പത്തനംതിട്ട ഇലന്തൂർ മാർക്കറ്റ് റോഡിന് സമീപം ആറുപേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു.നായയെ ഇന്നലെ രാവിലെ ചത്ത നിലയിൽ പ്രദേശത്ത് കണ്ടെത്തിയിരുന്നു തുടർന്ന് മൃതദേഹം മഞ്ഞാടിയിലെ മൃഗസംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

ഇതോടെ നായയുടെ കടിയേറ്റവരോട് നിരീക്ഷണത്തിൽ ഇരിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശവും നൽകി.ആളുകൾക്ക് പുറമേ വളർത്തുമൃഗങ്ങളെയും തെരുവുനായ കടിച്ച് പരിക്കേൽപ്പിച്ചതിനാൽ വളർത്തുമൃഗങ്ങളെയും നിരീക്ഷിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisement