ഡോക്ടേഴ്സ് ദിനപുലര്‍ച്ചയില്‍ ഡോക്ടര്‍ക്കുനേരെ ആക്രമണം

Advertisement

കൊച്ചി. എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർമാർക്ക് ക്രൂര മർദ്ദനം. വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്തതാണ് ഡോക്ടേഴ്സ് ദിനപുലര്‍ച്ചയില്‍ ഡോക്ടര്‍ക്കുനേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.

ശനിയാഴ്ച പുലർച്ചെ എറണാകുളം ജനറൽ ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രോഗിയെ കാണാൻ ആശുപത്രിയിൽ എത്തിയ പ്രതികൾ വനിതാ ഡോക്ടറെ ശല്യം ചെയ്തു.ഇത് ചോദ്യം ചെയ്ത
ഹൗസ് സർജൻ ഡോ.ഹരീഷ് മുഹമ്മദിനാണ് മർദ്ദനമേറ്റത്.വനിത ഡോക്ടറോടും മോശമായി പെരുമാറി. പ്രതികൾ മദ്യലഹരിയിൽ ആയിരുന്നോ എന്നും സംശയം ഉണ്ട്.

ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ രണ്ട് പേര് പോലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശി റോബിൻ റോഷൻ ജോസ് നീൽ സൈറസ് എന്നിവർ ആണ് അറസ്റ്റിൽ ആയത്, ആശുപത്രി സംരക്ഷണ നിയമം കൃത്യനിർവ്വഹണം പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ആണ് പ്രതികൾക്കെതിരെ ചുമത്തിരിക്കുന്നത്.

Advertisement