സാമൂഹിക വിരുദ്ധ വൈകല്യം ഉള്ളയാളാണ് സന്ദീപ്,ഡോ. വന്ദനദാസിന്‍റെ കൊലപാതകം, മെഡിക്കൽ റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി

Advertisement

കൊല്ലം.ഡോക്ടർ വന്ദനദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിന്റെ മെഡിക്കൽ റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. സാമൂഹിക വിരുദ്ധ വൈകല്യം ഉള്ളയാളാണ് പ്രതിയായ സന്ദീപെന്നാണ് റിപ്പോർട്ട്. എന്നാൽ പെട്ടെന്നുള്ള അക്രമത്തിനും കൊലപാതകത്തിനും സന്ദീപിനെ പ്രേരിപ്പിച്ചതെന്നാണെന്ന് സംബന്ധിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല.

ഡോക്ടർ വന്ദന ദാസിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയായ സന്ദീപിന്റെ മാനസിക, ശാരീരിക അവസ്ഥയെക്കുറിച്ച് എട്ട് ഡോക്ടർമാർ അടങ്ങുന്ന സംഘം തയാറാക്കിയ റിപ്പോർട്ടാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് ലഭിച്ചത്.നിരന്തരമായ മദ്യപാനവും ലഹരി ഉപയോഗവും സന്ദീപിന്റെ മാനസിക നിലയെ സ്വാധീനിച്ചെന്നാണ് മെഡിക്കൽ സംഘത്തിൻ്റെ വിലയിരുത്തൽ.ഇതിന്റെ പാർശ്വഫലം പ്രത്യേക മാനസികാവസ്ഥയിൽ സന്ദീപിനെ എത്തിച്ചു.ഇത് സാമൂഹിക വിരുദ്ധ വ്യക്തിത്വ വൈകല്യമാണെന്നും
റിപ്പോർട്ടിൽ പറയുന്നു.അതേസമയം
ഡോക്ടർ വന്ദനയെ
കൊലപ്പെടുത്താൻ സന്ദീപിനെ പ്രേരിപ്പിച്ചത് എന്താണെന്ന് സംബന്ധിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നില്ല.ഡോക്ടർ വന്ദനയെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ച ഘടകങ്ങളെക്കുറിച്ചും, സന്ദീപിൻ്റെ മാനസിക നിലയെ കുറിച്ചുമായിരുന്നു പഠനം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ആർഎംഒ ഡോക്ടർ മോഹൻ റോയിയുടെ നേതൃത്വത്തിലുള്ള സംഘം പത്തു ദിവസം സന്ദീപിനെ നിരീക്ഷിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സൈക്യാട്രി, ന്യൂറോ സർജറി, ജനറൽ മെഡിസിൻ തുടങ്ങിയ വകുപ്പുകളുടെ മേധാവിമാരും നിരീക്ഷണ സംഘത്തിൽ ഉണ്ടായിരുന്നു. കേസിൽ അന്വേഷണ സംഘം ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നാണ് വിവരം

Advertisement