ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

പാലക്കാട്‌. കൈപ്പുറത്ത് ഷോക്കെറ്റ് യുവാവ് മരിച്ചു.വലിയ പെരുന്നാൾ നമസ്ക്കരിക്കാൻ പള്ളിയിലേക്ക് പോകാൻ വസ്ത്രം ഇസ്തിരിയിടുന്നതിനിടെയാണ് ഷോക്കേറ്റത്.മലപ്പുറം-പാലക്കാട് ജില്ലാതിർത്തിയായ കൈപ്പുറം സ്വദേശി കാവതിയാട്ടിൽ വീട്ടിൽ മുഹമ്മദ് നിസാർ (33) ആണ് മരിച്ചത്.നിസാർ ഷോക്കേറ്റ് വീണു കിടക്കുന്നത് ഭാര്യയാണ് ആദ്യം കണ്ടത്. പെട്ടെന്ന് തന്നെ വളാഞ്ചേരിയിലെ നിസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement