കോടതി ഉത്തരവുണ്ട്,ബസിനുമുന്നിലെ കൊടി ഊരാന്‍ ശ്രമിച്ച ഉടമയ്ക്ക് സിഐടിയു മര്‍ദ്ദനം

Advertisement

കോട്ടയം. തിരുവാർപ്പിൽ സ്വകാര്യ ബസിനു മുന്നിൽ സിഐടിയു കുത്തിയ കൊടി ഊരാൻ ശ്രമിച്ച ബസ് ഉടമക്ക് മർദനം. ഇന്ന് രാവിലെയാണ് രാജ് മോഹനെ സിപിഎം നേതാക്കൾ മർദിച്ചത്. സംഭവത്തിൽ സിപിഐഎം ജില്ലാ കമ്മറ്റിയംഗം കെആർ അജയ് യെ പോലീസ് അറസ്റ്റ് ചെയ്തു

രാവിലെ ഏഴു മണിയോടെയാണ് ബസിൽ നാട്ടിയ കൊടി ഊരാൻ ഉടമ രാജ്മോഹൻ എത്തിയത്. ഇതോടെ പ്രകോപിതരായ സിഐടിയു പ്രവർത്തകർ രാജ്മോഹനെ മർദിച്ചു. സിപിഐഎം ജില്ലാ കമ്മറ്റിയംഗം അജയ് കെആറിന്റെ നേതൃത്വത്തിലായിരുന്നു മർദനവും അസഭ്യവർഷവും.

അതെസമയം രാജ്മോഹനെ മർദിച്ചില്ലെന്നാണ് സിഐടിയു വിശദീകരണം. തൊഴിൽ പ്രശ്നത്തിന് അപ്പുറം രാഷ്രീയവിഷയമാക്കാനാണ് രാജ്മോഹൻ ശ്രമിക്കുന്നതെന്ന് സിപിഐഎം നേതാവും തിരുവാർപ്പ് പഞ്ചായത്ത്‌ പ്രസിഡന്റുമായ അജയ് കെ മേനോൻ

ബസ് സർവീസിന് പോലീസ് സംരക്ഷണം നൽകണണമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കുമ്പോഴാണ് ബസ് ഉടമക്ക് നേരെ ഉണ്ടായ മർദ്ദനം. സംഭവത്തിൽ പ്രതിഷേധിച്ചു ബിജെപി കുമരകം പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

കോടതി അലക്ഷ്യം ചൂണ്ടി കാണിച്ച് വീണ്ടും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് രാജ് മോഹൻ.

Advertisement