അച്ഛൻറെ മരണത്തിന് മകനെഴുതിയ ചരമക്കുറിപ്പ് വൈറൽ; ഫ്യൂണറൽ ഹോമിന്റെ വെബ്‍സൈറ്റിൽ അനുശോചന പ്രവാഹം!

Advertisement

അടുത്ത ബന്ധുക്കളുടെ മരണവിവരം മറ്റുള്ളവരെ അറിയിക്കുന്നതിനായി തയ്യാറാക്കുന്ന ചരമക്കുറിപ്പുകൾക്ക് നമ്മൾ മലയാളികൾക്ക് ഒരു പ്രത്യേക രീതിയുണ്ട്. മരണവിവരവും മറ്റ് വ്യക്തിഗത വിവരങ്ങളും നൽകിയാൽ, പ്രസ്സുകാർ അതിനായി നേരത്തെ തയ്യാറാക്കിയ വാചകങ്ങളിലേക്ക് അത് ചേർത്തുവയ്ക്കും. പരമ്പരാഗതമായ ഈ രീതിക്ക് ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. എന്നാൽ, യുഎസിലെ സോമർസെറ്റിൽ വച്ച് കഴിഞ്ഞ ദിവസം മരിച്ച പിതാവ് ജെയിംസ് ലവ്‌ലെസിന് മകൻ റോക്കി ലവ്‌ലെസ് എഴുതിയ ചരമ കുറിപ്പ് വൈറലായി. ഏതാണ്ട് 10,15,077 പേരാണ് ഇതിനകം ആ ചരമക്കുറിപ്പ് വായിച്ചതെന്ന് പുലാസ്‌കി ഫ്യൂണറൽ ഹോമിൻറെ വെബ്‍സൈറ്റിൽ പറയുന്നു.

ഭാവിയിലെ രാഷ്ട്രീയ വിവാദങ്ങൾ ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായ പ്രകടനത്തോടെ തുടങ്ങുന്ന ചരമക്കുറിപ്പ് മനുഷ്യൻറെ സത്തയെ ഉൾക്കൊള്ളുന്ന നർമ്മത്തിൽ ചാലിച്ച കഥകളിലൂടെയാണ് പറഞ്ഞ് പോകുന്നത്. പിതാവിൻറെ അന്ത്യനിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ റോക്കിക്ക് കഴിഞ്ഞില്ല. എങ്കിലും തൻറെ ഓർമ്മകുറിപ്പിലൂടെ അദ്ദേഹം അച്ഛനെ കുറിച്ച് വാക്കുകൾ കൊണ്ട് വലിയൊരു ചിത്രം തന്നെ വരച്ചിടുന്നു. ഇതിനായി താൻ പുലാസ്‌കി ഫ്യൂണറൽ ഹോമിലെ മിഷേൽ ഗോഡ്‌ബെയോട് സംസാരിച്ചെന്നും അദ്ദേഹം ഹൃദയത്തിൽ നിന്ന് സംസാരിക്കാൻ ഉപദേശിച്ചു. തുടർന്ന് പത്ത് മിനിറ്റ് കൊണ്ടാണ് താൻ ഈ ഓർമ്മകുറിപ്പ് പൂർത്തിയാക്കിയതെന്നും റോക്കി എഴുതി. പുലാസ്‌കി ഫ്യൂണറൽ ഹോമിൻറെ വെബ്‍സൈറ്റിൽ ചരമ വാർത്തകളുടെ കൂട്ടത്തിൽ ജെയിംസ് ലൗലെസിനായി മകനെഴുതിയ ചരമക്കുറിപ്പും വായിക്കാം.

1963-ൽ കെൻറക്കിയിൽ ജനിച്ചു വളർന്ന, വിവാഹമോചിതനും പിതാവും മുത്തച്ഛനും ട്രെയിലർ പാർക്കിലെ ഏതാനും സ്ഥലങ്ങളുടെ ഉടമയുമായി ജാമി, ഭാവിയിലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് ദുരന്തം ഒഴിവാക്കുന്നതിനായി ജൂൺ 14 ന് ഞങ്ങളെ വിട്ടുപോയി എന്ന് തുടങ്ങുന്ന ചരമക്കുറിപ്പ്, അച്ഛൻറെ ജീവിതയാത്രയിലൂടെയുള്ള മകൻറെ ഓർമ്മ നടത്തം കൂടിയാകുന്നു. അദ്ദേഹത്തിൻറെ സൗഹൃദങ്ങളും സൗഹൃദ കൂട്ടായ്മകൾ അയൽവാസികളിൽ സൃഷ്ടിച്ച അസ്വസ്ഥതകളും പാചക പരീക്ഷണങ്ങളും മകൻ ഓർത്തെടുക്കുന്നു. അതേ സമയം അച്ഛൻ എന്നെങ്കിലും വിവാഹിതനായിരുന്നോയെന്ന് തങ്ങൾക്ക് അറിയില്ലെന്നും മകൻ എഴുതുന്നു. അതെന്ത് തന്നെയായിരുന്നാലും അദ്ദേഹം ഒരു സ്ത്രീയുടെ ഭർത്താവായിരുന്നെന്നും കാത്തി, മേരി ലൂ, ടാമി, ഡെബ്ര, കാരി, ടീന എന്നിവർ അവിടെയുണ്ടായിരുന്നെന്നും അദ്ദേഹം എഴുതുന്നു. “സ്ത്രീകൾ നല്ല കാൽപാദങ്ങൾ ഇഷ്ടപ്പെടുന്നു” എന്ന് അദ്ദേഹം തൻറെ കാല്പാദം ചൂണ്ടിക്കാട്ടി പറയുമ്പോഴും അദ്ദേഹത്തെ കാത്ത് ചില പെൺമക്കൾ ഉണ്ടായിരിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും റോക്കി എഴുതുന്നു. ലോകത്തെ മറ്റെന്തിനേക്കാളും ജാമി തൻറെ കുടുംബത്തെ സ്നേഹിച്ചു…

അരിസോണ സിറ്റിയിലെ തൻറെ രണ്ടാമത്തെ പ്രിയപ്പെട്ട മകൻ റോക്കി (ലിസെത്ത്) ലവ്‌ലെസ്, തൻറെ പ്രിയപ്പെട്ട മകൻ റോഡ്‌നി ലവ്‌ലെസ്, ഇളയ സഹോദരൻ ജോയി, അനൗദ്യോഗിക മകൾ മെലിസ (കോയ്) വാൻസും. ട്രെയിലർ പാർക്ക്, ഡിസൈനിൽ ‘ബട്ട്‌വെയ്‌സർ ദി കിംഗ് ഓഫ് റിയേഴ്‌സ്’ എന്ന് എഴുതിയ ഒരു ജോടി പഴയ ബോക്‌സർ. ഇവയെല്ലാം അദ്ദേഹം മിസ് ചെയ്യുമെന്നും റോക്കി എഴുതുന്നു. ൃഅദ്ദേഹത്തിൻറെ ഓർമ്മയ്ക്ക് മുന്നിൽ പൂക്കൾ‌ അർപ്പിക്കാൻ തങ്ങളുടെ പൂക്കട സന്ദർശിക്കാൻ പറഞ്ഞു കൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിക്കുന്നത്.

സാംസ്കാരികമായി ഇന്നും കോളോണിയൽ ജീവിതരീതി പിന്തുടരുന്ന ഇന്ത്യൻ സാമൂഹിക ജീവിത സാഹചര്യത്തിൽ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന് വിരുദ്ധമായൊരു ചരമ കുറിപ്പാണ് റോക്കി തൻറെ അച്ഛനെ കുറിച്ച് എഴുതിയത്. അച്ഛൻ വിവാഹിതനാണോയെന്ന് വ്യക്തമല്ലെന്ന് പറയുന്ന മകൻ അച്ഛന് മറ്റ് ബന്ധങ്ങളുണ്ടെന്ന് പറയുന്നതിൽ മടിക്കുന്നില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന് മറ്റൊരു സ്ത്രീയിലുള്ള മകളെ അംഗീകരിക്കുന്നതിൽ യാതൊരു മടിയുമില്ലെന്നും കാണാം. പുലാസ്‌കി ഫ്യൂണറൽ ഹോമിൻറെ വെബ്‍സൈറ്റിൽ മകൻ അച്ഛനെ കുറിച്ചെഴുതിയ ആ കുറിപ്പ് ഇപ്പോഴും കാണാം. അതിന് താഴെയായി ആണ് അനവധി പേർ ജെയിംസ് ലവ്‌ലെസിയെ കുറിച്ചും റോക്കി എഴുതിയ കുറിപ്പിനെ കുറിച്ചും എഴുതിയത്.

Advertisement