മഴുവന്നൂർ സെന്റ തോമസ് കത്തീഡ്രൽ പള്ളിയിൽ സംഘർഷാവസ്ഥ

എറണാകുളം. മഴുവന്നൂർ സെന്റ തോമസ് കത്തീഡ്രൽ പള്ളിയിൽ സംഘർഷാവസ്ഥ. സുപ്രീം കോടതി വിധി നടപ്പിലാക്കാനെത്തിയ ഓർത്തഡോക്സ് സഭാ പ്രതിനിധികളെയും പോലീസുകാരെയും യാക്കോബായ വിശ്വാസികൾ തടഞ്ഞു. പള്ളിയിൽ നൂറുകണക്കിന് യാക്കോബായ വിശ്വാസികൾ പ്രതിഷേധവുമായി എത്തി.

RDO യുടെ നിർദ്ദേശാനുസരണം സുപ്രീം കോടതി വിധി നടപ്പാക്കാൻ വലിയ പോലിസ് സന്നാഹത്തോടെയാണ് ഓർത്തഡോക്സ് വിഭാഗം മഴുവന്നൂർ സെന്റ തോമസ് കത്തീഡ്രൽ പള്ളിയിൽ എത്തിയത്. എന്നാൽ ഇന്നും വലിയ പ്രതിഷേധവുമായി യാക്കോബായ വിശ്വാസികൾ രംഗത്തെത്തി. പള്ളിയുടെ ഗേറ്റ് പൂട്ടി വിശ്വാസികൾ പ്രതിരോധം തീർത്തു.

സംഘർഷാവസ്ഥ കണക്കിലെടുത്ത് 300 ഓളം പോലീസുകാർ സംഭവ സ്ഥലത്ത് എത്തി. പ്രതിഷേധം കനത്തതോടെ പോലിസും ഓർത്തഡോക്സ് സഭാ പ്രതിനിധികളും മടങ്ങി. പ്രതിഷേധവുമായി പള്ളിക്കകത്ത് തമ്പടിച്ചിരിക്കുകയാണ് യാക്കോബായ വിശ്വാസികൾ. 160 വർഷം പഴക്കമുള്ള മഴുവന്നൂർ സെന്റ തോമസ് കത്തീഡ്രൽ പള്ളിയിൽ 1600 കുടുംബങ്ങളാണ് ഉള്ളത്. ഇതിൽ അഞ്ച് കുടുംബംങ്ങൾ മാത്രമാണ് ഓർത്തഡോക്സ് വിഭാഗത്തിൽപെട്ടവർ ഉള്ളതെന്നും പള്ളി വിട്ടു കൊടുക്കാൻ തയ്യാറല്ലെന്നു മാണ് യാക്കോബായ വിശ്വാസികളുടെ നിലപാട്. സുപ്രീം കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരിക്കുകയാണ് യാക്കോബായ വിഭാഗം.

Advertisement