ചൈനയല്ല, ഇന്ത്യ പറക്കുകയാണ്; കണ്ടു നില്‍ക്കാന്‍ പോലും സുഖമാണ്, മുരളി തുമ്മാരുകുടി‍ പറയുന്നു

തിരുവനന്തപുരം:കൊമ്മേര്‍സ്യല്‍ ഏവിയേഷന്‍ ചരിത്രത്തില്‍ ആദ്യം എന്ന് ബിബിസി വരെ റിപ്പോര്‍ട്ട് ചെയ്ത സംഭവം ആണ് ഇന്‍ഡിഗോ എയര്‍ അഞ്ഞൂറ് വിമാനത്തിനുള്ള ഓര്‍ഡര്‍ എയര്‍ബസിന് നല്‍കിയത് എന്ന് ദുരന്തനിവാരണ വിദഗ്ധനും യുഎന്‍ ഉന്നത ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി . ബ്രൂണൈയില്‍ ജോലി ചെയ്യുന്ന കാലത്ത് ചൈനീസ് കമ്ബനികളുടെ കുതിപ്പ് കണ്ട് അന്തംവിട്ട് നിന്നിട്ടുണ്ട്.

ഇപ്പോള്‍ ഇന്ത്യ കുതിക്കുകയാണ്, കണ്ടു നില്‍ക്കാന്‍ പോലും സുഖമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം-

ഇന്ത്യ പറക്കുമ്‌ബോള്‍

ബ്രൂണൈയില്‍ ജോലി ചെയ്യുന്ന കാലത്ത് ചൈനീസ് ബാങ്കുകള്‍ എയര്‍ലൈന്‍ കമ്ബനികള്‍ ഇവയുടെ ഒക്കെ കുതിപ്പ് കണ്ട് അന്തം വിട്ടു നിന്നിട്ടുണ്ട്. കുറച്ച് അസൂയയും ഇപ്പോള്‍ ഇത്തരം കുതിപ്പുകള്‍ വരുന്നത് ഇന്ത്യയില്‍ നിന്നാണ്. ഇന്നലെ ഇന്‍ഡിഗോ എയര്‍ അഞ്ഞൂറ് വിമാനത്തിനുള്ള ഓര്‍ഡര്‍ ആണ് എയര്‍ബസിന് കൊടുത്തത്. നാലു ലക്ഷം കോടി രൂപയുടെ ഓഫര്‍. കൊമ്മേര്‍സ്യല്‍ ഏവിയേഷന്‍ ചരിത്രത്തില്‍ ആദ്യം എന്ന് ബി ബി സി.

ഇന്ത്യ കുതിക്കുകയാണ്. കണ്ടു നില്‍ക്കാന്‍ പോലും സുഖമാണ്, ഭാരതമെന്ന പേരു കേട്ടാല്‍…..

മുരളി തുമ്മാരുകുടി

Advertisement

1 COMMENT

  1. India is in super jump. Crorepathees are jumping to Europ or west expecting something better. Indigo is preparing for using the situation.

Comments are closed.