എടപ്പുഴയിൽ മാവോയിസ്റ്റ് സംഘമെത്തി പ്രകടനം നടത്തി

Advertisement

കണ്ണൂർ. അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴയിൽ മാവോയിസ്റ്റ് സംഘമെത്തി. അഞ്ചംഗ മാവോയിസ്റ്റ് സംഘമാണ് എടപ്പുഴ ടൗണിലെത്തിയത്. ടൗണിൽ പ്രകടനം നടത്തിയ സംഘം ലഘുലേഖകളും വിതരണം ചെയ്തു. വെളിച്ചം മൗലിക അവകാശമാണ് വെളിച്ചം തടയുന്ന ശക്തികൾക്കെതിരെ സംഘം ചേരുക എന്ന തലക്കെട്ടോടെയുള്ള പോസ്റ്ററുകളാണ് വിതരണം ചെയ്തത്. സിപിഐ മാവോയിസ്റ്റ് കബനി ദളത്തിന്റെ പേരിലാണ് പോസ്റ്റർ. ടൗണിലെ രണ്ട് കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങിയാണ് ആയുധധാരികളായ സംഘം വനത്തിലേക്ക് കടന്നത്. ഇരിട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.

Advertisement