സംസ്ഥാനത്ത് കാലവർഷം വീണ്ടും ദുർബലമായി

Advertisement

സംസ്ഥാനത്ത് കാലവർഷം വീണ്ടും ദുർബലമായി. ഒരാഴ്ച്ചക്കാലം സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരാൻ സാധ്യത. കേരളത്തിലേക്ക് വീശുന്ന കാലവർഷക്കാറ്റിന് ശക്തിയില്ലാത്തതാണ് കാരണം. എന്നാൽ ഒരാഴ്ച്ചയ്ക്ക് ശേഷം കാലവർഷം സജീവമാകാനുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. അതേ സമയം സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

Advertisement