കിണറ്റിൽ വീണ കാട്ടുപന്നികളെ വെടിവച്ച് കൊന്നു

കണ്ണൂർ: എരഞ്ഞോളി കുടക്കളത്ത് കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. എരഞ്ഞോളി, കല്ലൻകണ്ടി മീനാക്ഷിയുടെ വീട്ടിലെ കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെയാണ് വെടിവെച്ച് കൊന്നത്.

വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പന്നികളെ വെടിവെച്ചത്. കാട്ടുപന്നി ശല്യം രൂക്ഷമായതോടെ ജനകീയ പ്രതിഷേധം പരിഗണിച്ചായിരുന്നു നടപടി. പ്രദേശത്ത് കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് പതിവായത്തോടെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. നേരത്തെയും പഞ്ചായത്തിലെ കൂളിബസാർ , കുടക്കളം, തോട്ടുമ്മൽ ഭാഗങ്ങളിൽ പന്നിക്കൂട്ടത്തെ വെടിവെച്ച് കൊന്നിരുന്നു.

Advertisement