നിയോഗ്; മിനിജോബ് ഫെയർ സംഘടിപ്പിച്ചു

Advertisement

കൊല്ലം: ജില്ലാ എംപ്ലോയയ് മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ചാത്തന്നൂർ ഗവണ്മെന്റ് ഐ ടി ഐ യിൽ നടന്ന നിയോഗ് 2023 മിനിജോബ് ഫെയർ എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്തു. അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് ഇത്തരം ജോബ് ഫെയറുകൾ ആശ്വാസകരമാണെന്ന് എം പി പറഞ്ഞു.

ജി എസ് ജയലാൽ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ആഫിസർ ജയശ്രീ എസ് , വാർഡ് മെമ്പർ ആർ സന്തോഷ്‌ കുമാർ, പ്രിൻസിപ്പാൾ സുരേഷ്‌കുമാർ എം, എംപ്ലോയ്മെന്റ് ഓഫിസർമാരായ ബീനാകുമാരി പി എസ്, അശോകൻ ആർ എന്നിവർ സംസാരിച്ചു.

17 ഉദ്യോഗദായകർ പങ്കെടുത്തു 73 പേരെ തിരഞ്ഞെടുക്കുകയും 120 പേരെ ഷോർട് ലിസ്റ്റ് ചെയ്യുകയും ചെയ്തു.

Advertisement