ഉള്ളൂർ പുരസ്കാര ജേതാവ് ഡോ.സി.ഉണ്ണികൃഷ്ണനെ ആദരിച്ചു

മൈനാഗപ്പള്ളി: ഗ്രാന്മ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ഉള്ളൂർ പുരസ്കാര ജേതാവ് ഡോ.സി.ഉണ്ണികൃഷ്ണനെ ആദരിച്ചു. .സോമൻ മൂത്തേഴത്തിൻ്റെ അധ്യക്ഷതയിൽ കൂടി യോഗം ചവറ കെ.എസ്. പിള്ള ഉദ്ഘാടനം ചെയ്തു.

പുരസ്കാര ജേതാവിനെ വി.വി. ജോസ് പരിചയപ്പെടുത്തി.ഉള്ളൂർ കവിതകളെക്കുറിച്ച് ഹരികുറിശ്ശേരി പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ രജനി സുനിൽ, മുൻ പഞ്ചായത്ത് അംഗം എസ്.ദിലീപ് കുമാർ, ആർ.റജീല, കെ.ബി.ശെൽവമണി എം.ജി.മനു, എസ് ദേവരാജൻ ,ടി. ജോസ് കുട്ടി, ജയേഷ്, എഫ്. ജയിംസ് കുട്ടി, ജാക്സൺ, രാജു പി. കോവൂർ ,ബാലവേദി സെക്രട്ടറി ശ്രീഹരി, വനിതാ ലൈബ്രേറിയൻ അഥീന ജറാൾഡ് എന്നിവർ ആശംസകൾ അർപ്പിച്ചു. ലൈബ്രേറിയൻ ജിജിദാസ് നന്ദി പറഞ്ഞു.

Advertisement