വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

Advertisement

പടിഞ്ഞാറേ കല്ലട: എസ് എസ് എല്‍സി പ്ലസ്ടുപരീക്ഷകളിലും കലാകായിക മത്സരങ്ങളിലും മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് എസ്എന്‍ഡിപി ശാഖയോഗത്തിന്റെ ആദരം. ഐത്തോട്ടുവ .177 ആം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ക്യാഷ് അവാര്‍ഡും മൊമന്റോയും സമ്മാനിച്ചു

ഐത്തോട്ടുവ നല്ലത്തറ വീട്ടില്‍പരേതരായ കുട്ടപ്പനാശാന്‍ സുകുമാരി ശാ സ്ത്രി ദമ്പതികളുടെ സ്മരണാര്‍ത്ഥം കുടുംബാംഗങ്ങളാണ്ക്യാഷ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. പ്രസിഡന്റ് ബി. മോഹനന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ശാഖാ സെക്രട്ടറി സിന്ധു സ്വാഗതം പറഞ്ഞു. റിട്ട.ജില്ലാ ജഡ്ജി ആര്‍ .സുപ്രഭ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.ഗ്രാമപഞ്ചായത്ത് അംഗം എന്‍. ശിവാനന്ദന്‍ കുട്ടികള്‍ക്കുള്ള മൊമെന്റോകൈമാറി.നല്ലത്തറയില്‍ എന്‍. കെ. പൊന്നന്‍ ,തമ്പി , സുരേന്ദ്രന്‍ സുമംഗല.ധര്‍മ്മന്‍ ശിവപ്രസാദ്എന്നിവര്‍ ആശംസയും കരീലില്‍ ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Advertisement