ലോകകപ്പ് മത്സരത്തിലെ റെക്കോര്‍ഡ് സ്‌കോര്‍ സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

Advertisement

ലോകകപ്പ് മത്സരത്തിലെ റെക്കോര്‍ഡ് സ്‌കോര്‍ സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ശ്രീലങ്കയ്‌ക്കെതിരായി ഇന്ന് നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 428 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചുകൂട്ടിയത്. 49 പന്തില്‍ സെഞ്ചുറി നേടിയ ഏയ്ഡന്‍ മാര്‍ക്രം ലോകകപ്പിലെ അതിവേഗ സെഞ്ചുറിയെന്ന റെക്കോര്‍ഡും സ്വന്തമാക്കി. ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കിന്റെയും റാസി വാന്‍ ഡെര്‍ ഡെസനും സെഞ്ചുറി നേടിയിരുന്നു. അഫ്ഗാനിസ്ഥാനെതിരെ 417 റണ്‍സ് നേടിയ ഓസ്‌ട്രേലിയയുടെ റെക്കോര്‍ഡാണ് ദക്ഷിണാഫ്രിക്ക തകര്‍ത്തത്.
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍സെന്ന നേട്ടം ഇംഗ്ലണ്ടിനാണ്. നെതര്‍ലന്‍ഡ്‌സിനെതിരെ 50 ഓവറില്‍ 498 റണ്‍സാണ് ഇംഗ്ലണ്ട് നേടിയിട്ടുള്ളത്.

Advertisement