കണ്ണൂരില്‍ പൊലീസ് കമ്മീഷണര്‍ ഓഫീസിന് സമീപം ലോറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി

കണ്ണൂര്‍: കണ്ണൂരില്‍ പൊലീസ് കമ്മീഷണര്‍ ഓഫീസിന് സമീപം ലോറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി. കണിച്ചാര്‍ പൂളക്കൂറ്റ് സ്വദേശി വിഡി ജിന്റോ(39)യാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.

മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് സൂചന. കണ്ണൂര്‍ പഴയ ബസ് സ്റ്റാഡിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിരവധി മുറിവുകളുണ്ട്. മാര്‍ക്കറ്റില്‍ ഇറക്കാനുള്ള ലോഡുമായി എത്തിയതാണ് ജിന്റോ.

Advertisement