പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഗുരുതര ക്രമക്കേട്,ചെങ്ങന്നൂര്‍ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ചെങ്ങന്നൂര്‍ . പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഗുരുതര ക്രമക്കേട്. ചെങ്ങന്നൂര്‍ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ജൂനിയര്‍ സൂപ്രണ്ട്, സീനിയര്‍ ക്ലര്‍ക്ക് എന്നിവര്‍ക്കാണ് സസ്‌പെഷന്‍

നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് വിവരം . അധ്യാപകന്റെ സസ്‌പെന്‍ഷന്‍ കാലയളവ് ക്രമീകരിക്കാന്‍ വ്യാജ ഉത്തരവുണ്ടാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയില്‍ ഗുരുതര ക്രമക്കേട്

ഏഴ് ജീവനക്കാറുടെ ആര്‍ജ്ജിത അവധി സറണ്ടര്‍ ചെയ്ത് തുക മാറി. എന്നാല്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയില്ല.ജീവനക്കാരുടെ ലീവ് കുറവ് ചെയ്തു; തുക എവിടെയെന്ന് അറിയില്ല. നിയമന അംഗീകാരത്തിനുള്ള ഫയലുകളില്‍ നടപടിയെടുത്തില്ല. മേല്‍ ഉദ്യോഗസ്ഥരെ അനുസരിക്കാതിരിക്കുക, പൊതുജനങ്ങളോട് മോശമായി പെരുമാറുക എന്നിവയൊക്കെയാണ് പതിവ് പരാതികള്‍. ക്രമക്കേടുകള്‍ നിരവധി; ഗുരുതര ചട്ടലംഘനവും

Advertisement