ട്രെയിൻ അപകടത്തിൽ അന്തിക്കാട് കണ്ടശാങ്കടവ് സ്വദേശികളായ നാല് യുവാക്കൾക്ക് പരിക്കേറ്റു.

ബാലസോര്‍.ഒറീസയിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ അന്തിക്കാട് കണ്ടശാങ്കടവ് സ്വദേശികളായ നാല് യുവാക്കൾക്ക് പരിക്കേറ്റു.കിരൺ, ലിജേഷ്, വൈശാഖ്, രഘു, എന്നിവർക്കാണ് പരിക്കേറ്റത്.

അന്തിക്കാടുള്ള ഒരു സ്വകാര്യ കരാറുകാരന്റെ നേതൃത്വത്തിൽ കൊൽക്കത്തയിലെ ഒരു ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ജോലികൾക്ക് വേണ്ടി കൊൽക്കത്തയിൽ പോയി തിരിച്ചു വരുന്നതിനിടയിലാണ് ഇവർ അപകടത്തിൽപ്പെട്ടത്.നാലുപേരുടെയും പരിക്ക് സാരമുള്ളതല്ല.

അന്തിക്കാട് സ്വദേശികളായ എട്ടുപേരാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി കൊൽക്കത്തയിലേക്ക് പോയിരുന്നത്.ഇതിൽ കരാറുകാരൻ ഉൾപ്പെടെ നാലുപേർ കഴിഞ്ഞദിവസം അന്തിക്കാട് എത്തിയിരുന്നു.

ബാക്കി നാലു പേർ നാട്ടിലേക്ക് തിരിക്കുന്നതിനിടയിലാണ് അപകടത്തിൽ പെട്ടത്.

Advertisement