ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിക്കാൻ, താൽക്കാലിക മോർച്ചറി ആയി ഉപയോഗിച്ച സ്കൂൾ കെട്ടിടം പൊളിച്ചു

ബാലസോർ. ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിക്കാൻ, താൽക്കാലിക മോർച്ചറി ആയി ഉപയോഗിച്ച സ്കൂൾ കെട്ടിടം പൊളിച്ചു നീക്കി. വിദ്യാർത്ഥികളും അദ്ധ്യാപകരും ക്ലാസ് മുറികളിലേക്ക് മടങ്ങി വരാൻ എതിർപ്പ് അറിയിച്ചതിനെ തുടർന്നാണ് സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റിയത്. ബെഹനഗ മോഡൽ ഹൈ സ്കൂൾ കെട്ടിടത്തിലെ 6 ക്ലാസ് മുറികളും ഹാളുമാണ് പൊളിച്ചു മാറ്റിയത്. അപകട

മുണ്ടായ സ്ഥലത്ത് നിന്നും അരകിലോമീറ്റർ മാത്രം അകലെയാണ് ഈ സ്കൂൾ. ഇതിനെ തുടർന്നാണ് അപകട സ്ഥലത്ത് നിന്നും ലഭിച്ച മൃതദേഹങ്ങൾ ആദ്യം സ്‌കൂളിലേക്ക് മാറ്റിയത്.ജില്ല കലക്ട്ടർ ഉൾപ്പെടെ ഉന്നതർ യോഗം വിളിച്ച് രക്ഷ കർത്താക്കളെയും അധ്യാപകരെയും ബോധവൽക്കരിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്നാണ് കെട്ടിടം പൊളിച്ചു മാറ്റാൻ തീരുമാനിച്ചത്.

Advertisement