മഴമാനത്ത് കണ്ടാൽ വെട്ടവും വെള്ളവും ഇല്ല, പരാതി പറഞ്ഞ് മടുത്ത് പടിഞ്ഞാറെ കല്ലടയിലെ ജനങ്ങൾ


പടിഞ്ഞാറെ കല്ലട: മഴക്കാർ കണ്ടാൽ കല്ലടയിലെ ജനങ്ങൾക്ക് പരിഭ്രാന്തിയാണ്. വെള്ളം കയറുമോ എന്നത് മാത്രമല്ല ഇവരെ ഭീതിയിലാഴ്ത്തുന്നത്.

മഴത്തുള്ളി എങ്ങാനും താഴേക്ക് വീണാൽ അപ്പോൾ തന്നെ പോകും കറണ്ട് … പിന്നെ തിരികെ എത്തുന്നതോ എപ്പോഴെങ്കിലും . കുട്ടികളും രോഗികളുമുള്ള വീടിന്റെ അവസ്ഥ ഏറെ കഷ്ടമാണ്. ഗുരുതര രോഗത്തിന്റെ പല മരുന്നുകളും ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്നവരുടെ കാര്യമാണ് ഏറെ കഷ്ടം. ജല വിതരണത്തിന്റെ കാര്യവും ഏതാണ്ട് ഇത് പോലെ തന്നെയാണ്. കടുത്ത വേനലിലും മഴക്കാലത്തും ഈ നാട്ടുകാർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ഇനിയെങ്കിലും പരിഹാരം ഉണ്ടായേ തീരൂ.

നാട്ടിൽ അടിക്കടിയുണ്ടാകുന്ന ഈ വൈദ്യുതി തകരാറ് പരിഹരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മതിയായ നടപടികൾ സ്വീകരിക്കണമെന്ന് കല്ലട സൗഹൃദം വാട്സ് ആപ്പ് കൂട്ടായ്മ ആവശ്യപ്പെട്ടു.

Advertisement