ആടുമേയ്ക്കാൻ വനത്തിലേക്ക് പോയ ആദിവാസി വയോധികനെ കാട്ടാന ചവിട്ടികൊന്നു

Advertisement

പാലക്കാട്. അട്ടപ്പാടി തേക്കുപ്പനയിൽ ആദിവാസി വയോധികനെ കാട്ടാന ചവിട്ടികൊന്നു.തേക്കുപ്പന ഊരിലെ രങ്കൻ ആണ് മരിച്ചത്.ആട് മേക്കാൻ പോയപ്പോൾ കാട്ടനയുടെ മുന്നിൽ പെടുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു


ഇന്നലെ വൈകീട്ടാണ് രങ്കൻ ആടുമേയ്ക്കാൻ വനത്തിലേക്ക് പോയത്.രാത്രി വൈകിയും തിരിച്ചെത്താത്തതിനെതുടർന്ന് രാവിലെ ഊര് നിവാസികൾ തിരച്ചിൽ നടത്തിയപ്പോഴാണ് വനത്തിന് സമീപം മരിച്ച് കിടക്കുന്നതായി കണ്ടത്.ആന ചവിട്ടി കൊന്നതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിലുള്ളത്

തേക്കുപ്പന ഊര് പരിസരത്ത് നേരത്തെയും പലതവണ കാട്ടനയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്.റെയിൽ ഫെൻസിങ് അല്ലാതെ കാട്ടാന ശല്യത്തിന് മറ്റ് മാർഗങ്ങളില്ലെന്നാണ് പൊതുപ്രവർത്തകർ പറയുന്നത്

അഗളി സിഎച്ച്സിയിൽ വെച്ച് പോസ്റ്റ്മോർട്ടം നടത്തിയ രങ്കന്റെ മൃതദേഹം ബന്ധുക്കൾക് വിട്ടുകൊടുത്തു

Advertisement