ഗ്ലാസ് ഉൽപ്പന്നങ്ങൾ കയറ്റി വന്ന കണ്ടയിനർ ലോറിയിൽ ഇലട്രിക്ക് ലൈൻ തട്ടി തീപിടുത്തം

   തഴവ. കുതിരപന്തി കോസ്മോ ആ ഡിറ്റോറിയത്തിനു മുൻപിൽ ഗ്ലാസ് ഉൽപ്പന്നങ്ങൾ കയറ്റി വന്ന വാഹനത്തിനാണ് തീപിടുത്തം ഉണ്ടായത്.  നാഗാലാന്റ് വണ്ടിയിൽ യു.പി യിൽ നിന്നും കൊല്ലം ഭാഗത്തേക്ക് ഗ്ലാസ് ഉൽപ്പന്നങ്ങളുമായി വന്ന വണ്ടി വവ്വാക്കാവ്  ജംഗ്: നിന്നും ആരോ വഴി തിരിച്ചുവിട്ടതിനാൽ ആണ് അപകടം സംഭവിച്ചത്. ആർക്കും തന്നെ അപകടങ്ങൾ ഒന്നും തന്നെ ഇല്ല.

ഇന്നലെ വൈകിട്ട് 5-30 നാണ് തീപിടുത്തം ഉണ്ടായത്. സമീപ വാസികൾ കരുനാഗപ്പള്ളി ഫയർഫോഴ്സിൽ വിവരം അറിയിപ്പിച്ച ഉടനെ സ്റ്റേഷൻ ഓഫീസർ അനന്ദു, അസി: ഓഫീസർ അബ്ദുൾ സമദ്, ജോൺസൺ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ടാങ്കർ ലോറിയിൽ വെള്ളവുമായി എത്തി ഉടൻ തന്നെ തീ അണക്കുകയും, വൻ അവടകം ഒഴുവാകുകയും ഉണ്ടായി. ഫയർ ഓഫീസറും മാരായ സജയൻ , നാസിം, അഫ്സൽ , ഹരീഷ്, ബോബി, വിഷ്ണു തുടങ്ങിയരും സഹായികളായി. ഓച്ചിറ പോലീസ് കേസെടുത്തു.

Advertisement