ഒരുപാട് പരിമിതിക്കുള്ളില്‍ നിന്ന് ഞങ്ങളുടെ വേഗതയെ പരിഗണിച്ച പ്രിയപ്പെട്ട മോദിജീ…നിറയെ ഉമ്മകള്‍… ഫെയ്‌സ്ബുക്ക് കുറിപ്പുമായി ഹരീഷ് പേരടി

”ടിക്കറ്റുക്കള്‍ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ല”, വന്ദേഭാരത് എക്‌സ്പ്രസിന് ലഭിക്കുന്ന മികച്ച ടിക്കറ്റ് ബുക്കിങ്ങിനെ പ്രശംസിച്ച് ഫേയ്‌സ്ബുക്ക് കുറിപ്പുമായി നടന്‍ ഹരീഷ് പേരടി. പരിമിതിക്കുള്ളില്‍ നിന്ന് ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച പേരടി നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ ഉമ്മ തരാം എന്നും അഭിനന്ദനക്കുറിപ്പില്‍ പറയുന്നു. കേരളത്തിലെത്തുന്ന മോദി പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുന്നെന്നും അദ്ദേഹം പറയുന്നു.
”ടിക്കറ്റുക്കള്‍ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ല…കേരളത്തിലെ മനുഷ്യരുടെ തലയെണ്ണി ഒരു റെയിലിന്റെ പേരില്‍ ജനിക്കാരിക്കുന്ന കുട്ടികളെപോലും കോടികളുടെ കൊടും കടത്തിലേക്ക് തള്ളി വിടാതെ.. ഒരുപാട് പരിമിതിക്കുള്ളില്‍ നിന്ന് ഞങ്ങളുടെ വേഗതയെ പരിഗണിച്ച പ്രിയപ്പെട്ട മോദിജീ…നിറയെ ഉമ്മകള്‍…എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ ഉമ്മ തരാം…ഞങ്ങള്‍ക്ക് ഇനിയും സ്പീഡ് വേണം…25ന് വരുമ്പോള്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് കേള്‍ക്കാനായി കേരളം കാത്തിരിക്കുന്നു…എത്ര കുരുക്കള്‍ പൊട്ടിയൊലിച്ചാലും നല്ലത് ആര് ചെയ്താലും നല്ലത് എന്ന് ഉറക്കെ പറയും…എന്റെ പേര്..ഹരീഷ് പേരടി.”, എന്നാണ് ഫേയ്‌സ്ബുക്ക് കുറിപ്പ്. വന്ദേ ഭാരതിന് ഭാവിയില്‍ 130 കിലോ മീറ്റര്‍ വേഗത ഉണ്ടാകുമെന്ന റിപ്പോര്‍ട്ട് സത്യമാണെങ്കില്‍ താന്‍ ഇനിമുതല്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും നേരത്തെ ഹരീഷ് പേരടി പറഞ്ഞിരുന്നു.

Advertisement