ഉത്സവപ്പറമ്പിൽ മദ്യപിച്ച് നൃത്തം ചെയ്ത എസ്.ഐക്ക് സസ്​പെൻഷൻ

ഇടുക്കി: ഡ്യൂട്ടി സമയത്ത് മദ്യപിച്ച് യൂനിഫോമിൽ പൊതുജനമധ്യത്തിൽ നൃത്തം ചെയ്ത പൊലീസുകാരന് സസ്​പെൻഷൻ. ശാന്തൻപാറ അഡീഷനൽ എസ്.ഐ കെ.പി ഷാജിക്കെതിരെയാണ് നടപടി.

ഇദ്ദേഹം നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സ്‌പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. മൂന്നാർ ഡിവൈ.എസ്.പിയുടെയും സ്‌പെഷൽ ബ്രാഞ്ചിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി ആണ് സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം പൂപ്പാറ മാരിയമ്മൻ ക്ഷേത്രത്തിൽ ഉത്സവത്തിനിടെയായിരുന്നു സംഭവം. ഗാനമേളക്കിടെയായിരുന്നു എസ്.ഐയുടെ നൃത്തം. അവസാനം നാട്ടുകാർ ഇടപെട്ടാണ് എസ്.ഐയെ പിന്തിരിപ്പിച്ചത്. നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.

Advertisement