വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച സിഐക്ക് സസ്‌പെന്‍ഷന്‍

Advertisement

വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച സിഐ ടി.ഡി. സുനില്‍ കുമാറിന് സസ്‌പെന്‍ഷന്‍. കോടതി വിധി വന്നു ഒന്നര മാസം പിന്നിടുമ്പോഴാണ് നടപടി. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സുനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവിറക്കിയത്. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
കേസില്‍ പ്രതിയായ അര്‍ജുനെ കോടതി വെറുതെ വിട്ടിരുന്നു. ഉത്തരവില്‍ അന്വേഷണത്തിലുണ്ടായ വീഴ്ചകള്‍ കോടതി എടുത്തു പറഞ്ഞു. പിന്നാലെ സിഐക്കെതിരെ നടപടി വേണമെന്നു പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. നിലവില്‍ എറണാകുളം വാഴക്കുളം എസ്എച്ഒ ആണ് സുനില്‍ കുമാര്‍.

Advertisement