ചെട്ടികുളങ്ങര കുംഭ ഭരണി ,ഇന്ന് നട അടക്കില്ല

Advertisement

മാവേലിക്കര.നാടിനെ ഉല്‍സവലഹരിയിലാക്കി സംസ്കാരത്തിന്റെയും അനുഷ്ഠാനങ്ങളുടെയും ഉത്സവമായ ചെട്ടികുളങ്ങര ഭരണി ഇന്ന്. കുംഭഭരണിക്കായി ദേവി ക്ഷേത്രാങ്കണവും കരകളും ഒരുങ്ങി കഴിഞ്ഞു.
13 കരകളിൽ നിന്നുള്ള കെട്ടുകാഴ്ചകളാണ് ഇന്ന് സന്ധ്യയ്ക്ക് ക്ഷേത്രത്തിലെത്തി ഭഗവതിയെ വണങ്ങി കാഴ്ചക്കണ്ടത്തിൽ അണിനിരക്കുന്നത്. കുത്തിയോട്ട സംഘം ഘോഷയാത്രയായി ഇന്ന് രാവിലെ 6 മുതൽ ക്ഷേത്രത്തിലെത്തും. കുത്തിയോട്ട വീട്, കെട്ടുകാഴ്ച ചുവട് എന്നിവിടങ്ങളിൽ വച്ച് ചൂരൽ മുറിയിൽ നടക്കും. ഉത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളത്ത് നാളെ പുലർച്ചെ നാലിന് നടക്കും. എഴുന്നള്ളത്ത് ദർശിക്കുന്നത് പുണ്യ ദായകം ആണെന്നാണ് വിശ്വാസം. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ഇന്ന് നട അടക്കില്ല..

Advertisement