സ്വര്‍ണ വില മുകളിലേക്ക്…

കേരളത്തില്‍ സ്വര്‍ണവില കുത്തനെ വര്‍ധിച്ചു. 44000 കടന്ന് വീണ്ടും റെക്കോര്‍ഡ് വിലയിലെത്തി. ആഗോള സാമ്പത്തിക രംഗത്ത് സംഭവിക്കുന്ന മാറ്റമാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിച്ചത്. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് വിവരം. ഇത്രയും ഉയര്‍ന്ന വില കഴിഞ്ഞ മാസവും രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച 43760 രൂപയായിരുന്നു ഒരു പവന് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഇന്ന് 44240 രൂപയായി ഉയര്‍ന്നിരിക്കുകയാണ്.
ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. സര്‍വകാല റെക്കോര്‍ഡ് വിലയിലാണ് സ്വര്‍ണം ഇപ്പോഴുള്ളത്. ഇനിയും വില കൂടുമെന്നാണ് വിലയിരുത്തല്‍. 5530 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില.

Advertisement