തുണിക്കടയിൽ കയറി ഉടമയായ 33കാരിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു; പ്രതി പിടിയിൽ

തൃശൂർ:തുണിക്കടയിൽ കയറി കടയുടമയായ വനിതയെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു. തൃശൂർ കുന്നത്തങ്ങാടിയിലെ തുണിക്കടയിൽ ‍ഇന്നു വൈകിട്ടാണ് സംഭവം. കടയുടമയായ അരിമ്പൂർ സ്വദേശി രമയെ (33) ചുറ്റികകൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു.

പരുക്കേറ്റ രമയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയിലെത്തിയ ഇതരസംസ്ഥാന തൊഴിലാളിയാണ് യാതൊരു പ്രകോപനവും കൂടാതെ രമയുടെ തലയ്ക്കടിച്ചത്. ഇവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. അന്തിക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement