ഹാന്‍ഡില്‍തട്ടി നിയന്ത്രണംവിട്ടു, ബസിനടിയില്‍ പെട്ട് യുവാവ് മരിച്ചു

കൊച്ചി. ഇരുചക്രവാഹനത്തിന്റെ ഹാൻഡിൽ മറ്റൊരു വാഹനത്തിൽ തട്ടി നിയന്ത്രണം വിട്ട് ബൈക്ക് ബസിന് അടിയിലേയ്ക്കു കയറി യുവാവ് മരിച്ചു. ഇടക്കൊച്ചി അക്വിനാസ് കോളജിലെ വിദ്യാർഥിയും തേവര സ്വദേശിയുമായ പെരുമാനൂർ കെ.ജെ. ആന്റണി റോഡിൽ പെരുമ്പിള്ളി എബിൻജോയ് ആണ് മരിച്ചത്.

ഇന്നു രാവിലെ ഇടക്കൊച്ചിയിൽ അക്വിനാസ് കോളജിനു സമീപത്തു വച്ചാണ് അപകടം.

എബിൻ ഓടിച്ചിരുന്ന ഇരുചക്രവാഹനത്തിന്റെ ഹാൻഡിൽ മറ്റൊരു വാഹനത്തിൽ തട്ടി നിയന്ത്രണം വിട്ട് ബസിന് അടിയിലേയ്ക്കു കയറിയതാണ് അപകടമുണ്ടാക്കിയത്.

Advertisement