ഈ വി കൃഷ്ണപിള്ള സ്മാരക സാഹിത്യ അവാർഡ് കെ സജീവ് കുമാറിന്റെ ” അലിഞ്ഞലിഞ്ഞ്” എന്ന കവിതാ സമാഹാരത്തിന്

കൊല്ലം. പിറവി സാംസ്കാരിക സമിതി അന്ശ്വര സാഹിത്യകാരൻ ഈ വി കൃഷ്ണപിള്ളയുടെ സ്മരണക്കായി ഏർപ്പെടുത്തിയ 2019 – 20 ലെ ഈ . വി സാഹിത്യ പുരസ്ക്കാരം എഴുത്തുകാരനും യുവ കവിയുമായ ശ്രീ.കെ.സജീവ് കുമാറിന്റെ “അലിഞ്ഞലിഞ്ഞ്” എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു.

ഗവ സെക്രട്ടേറിയറ്റ് ജീവനക്കാരനായ കെ.സജീവ് കുമാർ അവിസ്മരണീയമായ പ്രണയഭാവനയുടെ അപരലോകത്തെ ധ്വനിസാന്ദ്രമായി ആവിഷ്ക്കരിക്കുന്ന കവിതകളുടെ സമാഹാരമാണ് “അലിഞ്ഞലിഞ്ഞ്” . സ്വപ്നവും യാഥാർത്ഥ്യവും ഭ്രമകല്പ്പനകളും നിറഞ്ഞ ഈ കവിതകൾ ഭാഷയിലും ആഖ്യാനത്തിലും ജീവിത സമീപനങ്ങളിലും അത്ഭുതകരമായ വൈവിധ്യം പുലർത്തുന്നുവെന്നാണ് അവാർഡ് നിർണ്ണയ സമിതി അംഗങ്ങളായ മുരുകൻ കാട്ടാക്കട, ഡോ: പി.കെ ഗോപൻ , കൃഷ്ണ പൂജപ്പുര എന്നിവരുടെ വിലയിരുത്തൽ .
ഈ . വി യുടെ ജന്മനാടായ കുന്നത്തൂരിൽ ഡിസംബർ 24 ന് വൈകിട്ട് 5:30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് അവാർഡ് സമ്മാനിക്കും.
പിറവിയുടെ ഈ വർഷത്തെ പി.എസ്.അനിൽകുമർ സ്മാരക പ്രതിഭാപുസ്ക്കാരം പ്രശസ്ത മാധ്യമ പ്രവർത്തകൻ സി.ജെ. വാഹിദിന് സമ്മാനിക്കും.
പിറവിയുടെ പ്രസിഡന്റ് ജി. നകുലകുമാർ വൈസ് പ്രസിഡന്റ് കെ. ഒ. ദീപക് കുമാർ സെക്രട്ടറി സാജൻ ഫിലിപ്പ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement