ആവേശം പൂത്തിരിപോലെയല്ല, തെരുവുവിളക്കുപോലെ ഞാങാട്ടിരിയുടെ മാതൃക

പട്ടാമ്പി.ഫുട്‍ബോൾ വെറും ആവേശമല്ല ഞാങ്ങാട്ടിരിയിലെ അർജന്റീന ആരാധകർക്ക്.നാട്ടിലെ ഉപയോഗശൂന്യമായ ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിച്ചാണ് യുവാക്കൾ ഇഷ്ട ടീമിനോടുള്ള ആരാധന പ്രകടമാക്കിയത്


വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന ഞാങ്ങാട്ടിരിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് മേക്കാടൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അർജന്റീന ആരാധകർ നവീകരിച്ചത്.വൃത്തിയാക്കി ചായം പൂശിയതോടൊപ്പം ഡിയാഗോ മറഡോണയുടെയും ലയണൽ മെസ്സിയുടെയും വ്യത്യസ്ത ചിത്രങ്ങളും വാക്യങ്ങളും ചുമരിൽ വരച്ചിട്ടുണ്ട്.നാടുനീളെ ഇഷ്ടതാരങ്ങളുടെ കട്ട്‌ ഔട്ടും ഫ്‌ളക്‌സും സ്ഥാപിക്കുന്നതിലൂടെ കളിയാവേശം ആഘോഷമാക്കുന്ന വേളയിൽ നാടിന് ഉപകരിക്കുന്ന എന്തെങ്കിലും ചെയ്യാമെന്ന ചിന്തയിൽ നിന്നാണ് ഈ ആശയം വന്നതെന്ന് അർജന്റീന ഫാൻസ്‌ ക്ലബ്ബ് ഭാരവാഹി ഷഹബാസ് ടി വി പറയുന്നു

ഞാങ്ങാട്ടിരി,മലപ്പുറം സ്വദേശികളായ ഷാജി,സുന്ദരൻ എന്നിവർ ചേർന്നാണ് ചിത്രങ്ങൾ വരച്ചത്.സാമ്പത്തികമായി സഹായിക്കാൻ പ്രവാസികളും സാങ്കേതികാനുമതികൾ വേഗത്തിലാക്കാൻ വാർഡ് മെമ്പറും കൂടെ നിന്നതോടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നവീകരണം വേഗത്തിലായി ആവേശം പൂത്തിരിപോലെ കത്തിപ്പോകുന്നില്ല ഇവിടെ ആവേശം തെരുവുവിളക്ക് പോലെ ജനത്തിന് ഉപകരിക്കുകയുമാണ്.

Advertisement