കത്തിച്ചു വച്ച നിലവിളക്കിൽ നിന്ന് സിഗരറ്റ് കത്തിക്കാൻ ശ്രമിച്ചത് തടഞ്ഞു, ആര്യങ്കോട് ക്ഷേത്ര മണ്ഡപത്തിൽ അക്രമം

തിരുവനന്തപുരം. ആര്യങ്കോട് ക്ഷേത്ര മണ്ഡപത്തിൽ അക്രമം . പൂഴനാട് അയ്യപ്പസ്വാമി അന്നദാന മണ്ഡപത്തിൽ ഒരു കൂട്ടം യുവാക്കൾ ആക്രമണം നടത്തി. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം.

മണ്ഡപത്തിൽ ഉണ്ടായിരുന്ന ശ്രീകുമാർ എന്ന ആൾക്കാണ് മർദനം ഏറ്റത്.

കത്തിച്ചു വച്ച നിലവിളക്കിൽ നിന്ന് സിഗരറ്റ് കത്തിക്കാൻ ശ്രമിച്ച യുവാവിനെ തടഞ്ഞതാണ് അക്രമത്തിന് കാരണം.

ശ്രീകുമാറിനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായി.

Advertisement