ആര്‍ മനോജ് സാഹിത്യപുരസ്കാരം ഡോ കെ ബി ശെല്‍വമണിക്ക്

തിരുവനന്തപുരം.കവിയും നാടകപ്രവർത്തകനും ഭാഷാധ്യാപകനുമായിരുന്ന ഡോ.ആർ.മനോജിൻ്റെ സ്മരണാർത്ഥം അഭിധ രംഗ സാഹിത്യവീഥിയും മലയാളത്തിലെ പുതു പുസ്തക പ്രസാധക സംരംഭങ്ങളിലൊന്നായ പാപ്പാത്തി പുസ്തകങ്ങളും ചേർന്ന് നൽകുന്ന ഈ വർഷത്തെ സാഹിത്യ പുരസ്കാരo ഡോ. കെ.ബി. ശെൽവമണിയുടെ ‘പ്രതിസ്വരം’ എന്ന കവിതാപഠന ഗ്രന്ഥത്തിന് ലഭിച്ചു.

ഡോ. കെ.ബി. ശെൽവമണി

ആർ.മനോജിൻ്റെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച് നവംബർ 23-ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ.വാസവൻ 10001- രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം സമ്മാനിക്കും. ഡോ.കെ.കെ.ശിവദാസ് (കൺവീനർ) ഡോ. ആശാ നജീബ്, ഡോ.എം.സി.അബ്ദുൾ നാസർ എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് അവാർഡിനർഹമായ കൃതി തിരഞ്ഞെടുത്തത്.

Advertisement