എഴുപതു വയസ്സ് കഴിഞ്ഞവർക്കും കേരള യുണിവേഴ്സിറ്റിയിൽ നിയമനം

Advertisement

തിരുവനന്തപുരം.എഴുപതു വയസ്സ് കഴിഞ്ഞവർക്കും കേരള യുണിവേഴ്സിറ്റിയിൽ നിയമനം : കേരള യൂണിവേഴ്സിറ്റി യിലെ CLIF – Central Laboratory for Instrumentation ൽ ഡയറക്ടർ സ്ഥാനം കൊടുത്തിരിക്കുന്നത് സർവ്വീസിൽ നിന്ന് വിരമിച്ച പെൻഷൻ വാങ്ങുന്ന 70 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു വ്യക്തിയെ ആണ്. പ്രതിമാസ വേതനം 75000 രൂപ ‘ ഉന്നത വിദ്യാഭ്യാസമുള്ള തൊഴിൽ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾ ഉള്ളപ്പോൾ ഇത്തരത്തിലുള്ള നിയമനങ്ങൾ യുക്തിക്ക് നിരക്കുന്നതല്ല എന്ന് ആക്ഷേപമുണ്ട്.

നിലവിലെ ഏതെങ്കിലും അധ്യാപകർക്ക് ഇതിൻ്റെ അധികചുമതല കൊടുത്താൽ മതി. ‘ അവർക്ക് ശമ്പളം നല്കേണ്ട ആവശ്യമില്ല . യുജിസി ഹ്യുമൻ റിസോഴ്സ് ഡെവലപ്മെൻറ് സെൻററിൻ്റെ ഡയറക്ടർ സ്ഥാനം അപേക്ഷ വിളിച്ചു ഇന്റർവ്യു ചെയ്ത് എടുക്കേണ്ട സ്ഥാനമാണ്. ‘ ഇതിനു വിപരീതമായി പ്രോവിസി സ്ഥാനം കഴിഞ്ഞ ഒരു വ്യക്തിക്ക് ഇത് കൊടുത്തത് ശരിയല്ല.’ വ്യക്തികളെ തൃപ്തിപ്പെടുത്താനുള്ളതല്ല സർവ്വകലാശാലകൾ ‘ അധ്യാപരുടെ ഗ്രൂപ്പുകളിലെ സന്ദേശത്തില്‍ഒരു അധ്യാപകന്‍ പ്രതികരിക്കുന്നു.

ഇവിടെ 40 ൽ പരം സെൻ്റുകൾ ഉണ്ട്. അതിൻ്റെ ചുമതല നിലവിലുള്ള അധ്യാപകർക്കാണ് ‘ സെൻറർ ഇൻചാർജ് എന്ന പദവിക്ക് പകരം ഓണറ റി ഡയറക്ടർ എന്ന പദവിയാണ് നല്കിയത്. . ഇരട്ട പദവികൾ നിയമപരമായി തെറ്റാണ്.സ്വജനപക്ഷപാതം കൂടുതലാണ് പ്രസ്ത യൂണിവേഴ്സിറ്റി’ അവർക്ക് താല്പര്യമുള്ളവരെ സർവ്വീസിൽ നിന്ന് വിരമിച്ചതിന് ശേഷം പ്രതിമാസം 50000 കൊടുത്ത് എമിരറ്റസ് പ്രഫസർ ആക്കി ഇവിടെ തന്നെ നിലനിർത്തുന്നത് ഇവരുടെ ഒരു കലാപരിപാടിയാണ് ‘ വിമര്‍ശനം പോകുന്നത് ഇങ്ങനെ

Advertisement