ഗുരുവായൂരില്‍ ഹൈക്കോടതി വിലക്കിയ ‘കോടതിവിളക്ക്’ ഇന്ന്

ഗുരുവായൂര്‍. ഏകാദശിയോടനുബന്ധിച്ച വിളക്കാഘോഷങ്ങള്‍ക്ക് തുടക്കമായി. ഹൈക്കോടതി വിലക്കിയ ‘കോടതി വിളക്ക്’ ഇന്ന് അഭിഭാഷകരുടെ നേതൃത്വത്തിലുള്ള വിളക്കായി ആഘോഷിക്കും. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ നേരിട്ടോ അല്ലാതെയോ കോടതി വിളക്കിന്റെ നടത്തിപ്പിലും സംഘാടനത്തിലും പങ്കാളികളാകരുതെന്നും ചടങ്ങിനെ ‘കോടതി വിളക്ക്’ എന്ന് വിളിക്കുന്നത് അസ്വീകാര്യമാണെന്നമുള്ള നിര്‍ദേശമാണ് തൃശൂര്‍ ജില്ലാ ജഡ്ജിക്ക് രജിസ്ട്രാര്‍ നല്‍കിയത്. ഹൈക്കോടതി നിര്‍ദേശത്തിന് ശേഷമുള്ള ആദ്യ കോടതി വിളക്കാണ് ഇന്ന് നടക്കുക. അഭിഭാഷകരുടെ നേതൃത്വത്തില്‍ വിളക്കാഘോഷം പരിപാടികളോടെ തന്നെ നടക്കും. എന്നാല്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പങ്കെടുത്തേക്കില്ലെന്നാണ് വിവരം

Advertisement