എക്കോ പോയിന്റിൽ സഞ്ചാരികളെ മുൾമുനയിൽ നിർത്തി പടയപ്പ

Advertisement

മൂന്നാർ. എക്കോ പോയിന്റിൽ സഞ്ചാരികളെ മുൾമുനയിൽ നിർത്തി പടയപ്പ എന്ന് വിളിപ്പേരുള്ള കാട്ടാന. ഇന്നലെ ഉച്ചയോടെ മാട്ടുപ്പെട്ടി എക്കോ പോയിൻ്റ്ന് സമീപമാണ് ആന ഇറങ്ങിയത്. നിരവധി കടകൾക്കും വാഹനങ്ങൾക്കും കേടുപാടു വരുത്തിയ ആന മണിക്കൂറുകളോളം ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തു.

മൂന്നാറിൽ ഏറ്റവും അധികം വിനോദസഞ്ചാരികൾ എത്തുന്ന മാട്ടുപെട്ടി എക്കോ പോയിന്റിന് സമീപത്താണ് പടയപ്പയുടെ വിളയാട്ടം നടന്നത്. ഒറ്റയാനെ കണ്ട് സഞ്ചാരികൾക്ക് ആദ്യം കൗതുകം തോന്നി. എന്നാൽ നിമിഷങ്ങൾക്കകം തന്നെ പടയപ്പ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. റോഡിൽ നിലയുറപ്പിച്ച കാട്ടാന സമീപത്ത് വില്പനക്കായി സൂക്ഷിച്ചിരുന്ന കരിക്കുകൾ അകത്താക്കി.

മണിക്കൂറുകളോളം ആണ് ഗതാഗതം തടസ്സപ്പെട്ടത്. സമീപത്തുണ്ടായിരുന്ന ബൈക്കുകൾക്കും കേടുപാട് വരുത്തി. ഇടയ്ക്ക് അതുവഴി കൊളുന്തുമായി കടന്നുപോയ ട്രാറക്ടർ ആക്രമിക്കാനും ശ്രമിച്ചു. ആനയെ തുരത്താൻ വനപാലകരെത്തി പെടാപ്പാട് പെട്ടു. ഒടുവിൽ മാട്ടുപ്പെട്ടി ജലാശയം നീന്തിക്കിടന്ന് പടയപ്പ മറുകര തേടി.

Advertisement