നയന്‍താര വിഘ്നേഷ് ശിവന്‍ വിവാഹം പണ്ടേ കഴിഞ്ഞത് ,വാടക അമ്മ മലയാളിയുവതി ഇത് താര തന്ത്രമോ സത്യമോ

ചെന്നൈ: ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താനും സംവിധായകന്‍ വിഘ്നേഷ് ശിവനുമായുള്ള വിവാഹം കഴിഞ്ഞതായി നയന്‍താരവെളിപ്പെടുത്തിയതോടെ സമീപകാലത്ത് പിറന്ന വലിയ താര വാര്‍ത്തക്ക് അപ്രതീക്ഷിത ട്വിസ്റ്റ്. വാടകഗര്‍ഭധാരണം നടത്തിയ അമ്മ നയന്‍താരയുടെ മലയാളിയായ ബന്ധുവാണെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. നയന്‍താരയുടെ വിദേശ ബിസിനസ് സംരംഭത്തിന്റെ ചുമതലക്കാരിയാണെന്നും വിവരം മാധ്യമങ്ങള്‍പുറത്തുവിട്ടു.

വാടക ഗര്‍ഭധാരണത്തെക്കുറിച്ചുള്ള തമിഴ്നാട് ആരോഗ്യ വകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തിലാണ് നേരത്തേ വിവാഹിതരാണെന്ന കാര്യം ദമ്പതികള്‍ അറിയിച്ചിരിക്കുന്നത്. വാടക ഗര്‍ഭധാരണത്തില്‍ താര ദമ്ബതികള്‍ക്കെതിരെ നിലവില്‍ തമിഴ്നാട് സര്‍ക്കാരിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

2016 ല്‍ വിഘ്നേഷ് ശിവനുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തെന്നാണ് നയന്‍താര സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളും താര ദമ്ബതികള്‍ സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് വാടക ഗര്‍ഭധാരണത്തിനായുള്ള നടപടികള്‍ തുടങ്ങിയതെന്നും താരം വ്യക്തമാക്കുന്നു.

നിയമപ്രകാരം വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷമേ വാടക ഗര്‍ഭധാരണത്തിന് അനുമതി ലഭിക്കുകയൂള്ളൂ. വിവാഹം 2016 ല്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ താരദമ്ബതികള്‍ക്ക് വാടക ഗര്‍ഭധാരണത്തിന് തടസ്സമില്ലെന്നാണ് വ്യക്തമാകുന്നത്. നിയമ ലംഘനം നടന്നോയെന്ന കാര്യമാണ് നിലവില്‍ സര്‍ക്കാര്‍ പരിശോധിക്കുന്നത്.

വിവാഹം കഴിഞ്ഞ് നാല് മാസങ്ങള്‍ക്ക് ശേഷമാണ് ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ പിറന്ന വിവരം താരദമ്ബതികള്‍ പങ്കുവെച്ചത്. സംഭവം വലിയ ചര്‍ച്ചയായതോടെ വാടക ഗര്‍ഭധാരണത്തിലൂടെയാണെന്ന് ഇരുവരും വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് തമിഴ്നാട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.

Advertisement