കോടിയേരിയുടെ മൃതദേഹം വിമാനത്താവളത്തിൽ, 11.30 ഓടെ എയർ ആംബുലൻസ് പുറപ്പെടും

ചെന്നൈ: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻറെ മൃതദേഹം ചെന്നൈ വിമാനത്താവളത്തിലെത്തിച്ചു. എയർ ആംബുലൻസിൽ മൃതദേഹം കൊണ്ടുവരാനുള്ള നടപടിക്രമം പൂർത്തിയായി. 11.30 ഓടെ എയർ ആംബുലൻസ് ചെന്നൈയിൽ നിന്ന് പുറപ്പെടും.

മൃതദേഹം ഉച്ചയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തും. റെഡ് വോളണ്ടിയർമാരും നേതാക്കളും കണ്ണൂർ വിമാനത്താവളത്തിലെത്തി. തുടർന്ന് തുറന്ന വാഹനത്തിൽ വിലാപയാത്രയായി തലശ്ശേരി ടൌൺ ഹാളിൽ മൃതദേഹം എത്തിക്കും. പതിനാല് കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് ആദർമർപ്പിക്കാൻ വിലാപയാത്ര നിർത്തും. കോടിയേരിക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ നേതാക്കൾ കണ്ണൂരിലേക്കെത്തും. പ്രതിപക്ഷനേതാവ് ഉൾപ്പടെയുള്ളവരും കണ്ണൂരിലെത്തും. സംസ്ക്കാരം നാളെ വൈകിട്ട് പയ്യാമ്പലത്ത് മൂന്ന് മണിക്ക് നടക്കും.

Advertisement