മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

Advertisement

ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെയും ജന്മവാർഷികത്തിൽ രാജ്ഗട്ടിലും വിജയ് ഘട്ടിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാർച്ചന നടത്തി. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം ആഘോഷിക്കുന്ന ഈ ഗാന്ധി ജയന്തിക്ക് കൂടുതൽ പ്രത്യേകതയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

“എപ്പോഴും ബാപ്പുവിന്റെ ആദർശങ്ങൾക്കനുസരിച്ച് ജീവിക്കുക. ഗാന്ധിജിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഖാദി, കരകൗശല ഉൽപ്പന്നങ്ങൾ വാങ്ങാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു” – പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. ഡൽഹി സംഗ്രഹാലയയിലെ ലാൽ ബഹദൂർ ശാസ്ത്രിയുടെ ഗാലറിയുടെ ദൃശ്യങ്ങൾ പങ്കുവച്ച പ്രധാനമന്ത്രി മ്യൂസിയം സന്ദർശിക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

“ലാൽ ബഹാദൂർ ശാസ്ത്രി അദ്ദേഹത്തിന്റെ ലാളിത്യത്തിനും നിർണ്ണായകതയ്ക്കും ഇന്ത്യയൊട്ടാകെ ആദരിക്കപ്പെടുന്നു. നമ്മുടെ ചരിത്രത്തിലെ നിർണായക ഘട്ടത്തിൽ അദ്ദേഹത്തിന്റെ നേതൃത്വം എന്നും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ ആദരാഞ്ജലികൾ” മോദി കൂട്ടിച്ചേർത്തു. മൈസൂരിലെ ബദൻവാലുവിൽ മഹാത്മാഗാന്ധിയുടെ 153-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ രാഹുൽ ഗാന്ധിയും പാർട്ടി നേതാക്കളും പങ്കെടുത്തു.

Advertisement